Friday, December 19, 2025

അമ്പലപ്പുഴയിൽ യുവാവ് ആത്മഹത്യ ചെയ്തു;വിവരം അറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ:അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു.പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ നിധിനെ കഴിഞ്ഞ ദിവസം രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതറിഞ്ഞ ഹൃദയാഘാതമുണ്ടായ ഇന്ദുലേഖയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles