Friday, December 12, 2025

മലപ്പുറം എടവണ്ണയിൽ മലമുകളിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മലപ്പുറം : എടവണ്ണയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിദാന്‍ ബാസില്‍ (28) ആണ് മരിച്ചത്. എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിലാണ് ഇയാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാസിലിന്റെ പുറകുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. ഇത് എങ്ങിനെ സംഭവിച്ചതാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മലമുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാസില്‍ ഇവിടെ എങ്ങനെ എത്തി എന്ന കാര്യത്തിലും വ്യക്തതയില്ല.

Related Articles

Latest Articles