ഇടുക്കി: ഇടുക്കിയിലെ അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി ഓടക്കാലി പയ്യാലിലാണ് സംഭവം നടന്നത്. പയ്യാൽ വെള്ളായിക്കുടം വീട്ടിൽ സജികുമാർ ആണ് തോട്ടിൽ മുങ്ങി മരിച്ചത്.
ഇന്നലെ വൈകിട്ടാണ് അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ സജികുമാർ കുളിക്കാൻ ഇറങ്ങിയത്. തുടർന്ന് കാണാതാവുകയായിരുന്നു. കാണാതായതിനെത്തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും സജികുമാറിനെ കണ്ടെത്താനായില്ല. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.

