Friday, May 3, 2024
spot_img

ചരിത്രം കുറിച്ച് അഭിലാഷ് ടോമി;ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കിയ ആദ്യ ഏഷ്യൻതാരം

പാരീസ്: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് മലയാളിയായ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന റെക്കോഡാണ് അഭിലാഷ് ടോമി ഇതിലൂടെ സ്വന്തമാക്കിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് രണ്ടാമതായി താരം മത്സരം പൂര്‍ത്തീകരിച്ചത്. ദക്ഷിണാഫ്രിക്കയുടെ വനിതാതാരം കേസ്റ്റണ്‍ നോയ്‌ഷെയ്ഫറാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്.

മത്സരത്തിനിടെ പ്രതികൂലമായ നിരവധി സാഹചര്യമുണ്ടായി. എന്നാൽ അതിലൊന്നും തളരാതെ പൊരുതിയ അഭിലാഷ് ടോമി 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് മത്സരം പൂര്‍ത്തീകരിച്ചത്. 2022 സെപ്റ്റംബറിലായിരുന്നു അഭിലാഷ് ടോമി യാത്ര ആരംഭിക്കുന്നത്. ഫ്രാന്‍സിലെ ലെ സാബ്‌ലെ ഡെലോണ്‍ തുറമുഖത്തുനിന്ന് ആരംഭിച്ച യാത്ര 48000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലക്ഷ്യത്തിലെത്തിയത്.

അതേസമയം, 2018-ല്‍ അഭിലാഷ് ടോമി ഒരു യാത്ര നടത്തിയിരുന്നു. എന്നാൽ അത് താരത്തിന് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തില്‍ അഭിലാഷ് ടോമിയുടെ ബോട്ട് തകര്‍ന്നു. പിന്നീട് മിന്‍പിടിക്കാനെത്തിയ ഒരു കപ്പലാണ് അഭിലാഷിനെ രക്ഷിച്ചത് കരയിലെത്തിച്ചത്.

Related Articles

Latest Articles