Wednesday, December 24, 2025

കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ സ്റ്റൂൾ തെന്നി! കയർ മുറുകി യുവാവിന് ദാരുണാന്ത്യം; ദാരുണ സംഭവം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വെച്ച്

കണ്ണൂര്‍: സ്റ്റൂളില്‍ കയറിനിന്ന് കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തെന്നി വീണതിനെത്തുടർന്ന് കയർ മുറുകി യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ തായത്തെരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സലാം -സീനത്ത് ദമ്പതികളുടെ മകൻ സിയാദാണ് (30) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒടുവിൽ നാട്ടുകാരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്.

മൃതദേഹം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ ചിറക്കല്‍ പോലീസ് കേസെടുത്തു. സിയാദിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Related Articles

Latest Articles