A young man who was thought to have died two years ago returned home alive; Shocked family! This is how it happened
മദ്ധ്യപ്രദേശ്: രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചു പോയി എന്ന് കരുതിയ യുവാവ് ജീവനോടെ തിരികെയെത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. 30കാരനായ യുവാവാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും സ്വന്തം നാടായ മദ്ധ്യപ്രദേശിലെ ധറിൽ തിരികെ എത്തിയിരിക്കുന്നത്.
കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് 30കാരനായ കംലേഷ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, മരിച്ചു എന്ന് അറിയിച്ചു എങ്കിലും കംലേഷിന്റെ മൃതദേഹം അന്ത്യകർമ്മങ്ങൾ നടത്താൻ വേണ്ടി വീട്ടുകാർക്ക് വിട്ടു കൊടുത്തിരുന്നില്ല. മുനിസിപ്പൽ അധികൃതർ കംലേഷിന്റെ മൃതദേഹം സംസ്കരിച്ചതായി അയാളുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതോടെ കംലേഷ് മരിച്ചതായി വീട്ടുകാരും കരുതി.
എന്നാൽ, ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു മുന്നറിയിപ്പുമില്ലാതെ മരിച്ചു എന്ന് കരുതിയ കംലേഷ് അപ്രതീക്ഷിതമായി വീട്ടിലെത്തിയത് വീട്ടുകാരേയും നാട്ടുകാരേയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, അതിനേക്കാൾ അവരെ ഞെട്ടിച്ചത് കംലേഷ് പറഞ്ഞ കാര്യങ്ങളാണ്. ഇത്രയും കാലം എവിടെ ആയിരുന്നു എന്ന വീട്ടുകാരുടെ ചോദ്യത്തിന് കംലേഷിന്റെ മറുപടി താൻ അഹമ്മദാബാദിലെ ഒരു ഗാങ്ങിന്റെ പിടിയിലായിരുന്നു. എല്ലാ ദിവസവും അവർ തനിക്ക് മയക്കുമരുന്ന് തരുമായിരുന്നു എന്നുമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും കംലേഷ് ജീവനോടെ തിരികെ വന്നതിൽ വീട്ടുകാർ സമാധാനത്തിലാണ്. ശരിക്കും യുവാവിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണ് എന്നത് ഇതുവരെയും വെളിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…