Tuesday, December 23, 2025

കോഴിക്കോട് നരിക്കുനിയിൽ വമ്പൻ ലഹരിവേട്ട; മാരകമയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ വമ്പൻ ലഹരിവേട്ട. മാരകമയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത പോലീസ്.

കോഴിക്കോട് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് ആണ് 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി കിരണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

അതേസമയം ഒരു കാറും പോലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ഇയാൾക്കെതിരെയും പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles