ഗോവ: ഗോവയില്‍ ബിജെപിയുടെ കുതിപ്പ് തുടരുന്നതിനിടെ അക്കൌണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. വെലിം മണ്ഡലത്തില്‍ നിന്ന് ക്രൂസ് സില്‍വയും ബെനാലും മണ്ഡലത്തില്‍ നിന്ന് വെന്‍സി വിഗേസുമാണ് വിജയിച്ചത്. 6087 വോട്ടുകളാണ് വിന്‍സേ വീഗസ് നേടിയത്. 5107 വോട്ടുകളാണ് ക്രൂസ് സില്‍വ നേടിയത്. എ.എ.പി സ്ഥാനാർത്ഥികളുടെ വിജയത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‍രിവാള്‍ അഭിനന്ദനങ്ങളറിയിച്ചു. ഗോവയിൽ (Goa) സംശുദ്ധ രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു
ഗോവയിലും സാന്നിധ്യമറിയിച്ച ആംആദ്മി പ്രതിപക്ഷ നിരയിൽ പുതിയ പരീക്ഷണങ്ങൾക്കാകും ഒരുങ്ങുക.എന്നാൽ അപ്പോഴും കെജ്‌രിവാളിന്റെ പല നിലപാടുകളും ബിജെപിക്ക് ബദലാകാൻ ആംആദ്മിക്ക് സാധിക്കുമോ എന്ന സംശയമാണ് ഉയർത്തുന്നത്.
അതേസമയം ഗോവയിൽ രണ്ടാം തവണയും അധികാരം പിടിച്ച് ബിജെപി. ഗോവയില്‍ 650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടര്‍ന്നും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം തുടങ്ങി. വ്യാഴാഴ്‌ച തന്നെ ബിജെപി നേതാക്കൾ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്‌ച നടത്തും.
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…