ദില്ലി: പ്രവാസി ഭാരതീയ ദിവസത്തിൽ ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിക്കുന്ന ഭാരതീയർ വിവിധ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
‘എല്ലാവർക്കും ആശംസകൾ, പ്രത്യേകിച്ച് രാഷ്ട്രത്തിനു പുറത്തുള്ള ഇന്ത്യൻ സമൂഹത്തിന്. സ്വന്തമായി ഒരു അസ്തിത്വമുണ്ടാക്കിയ ഇന്ത്യൻ സമൂഹം, രാജ്യത്തിന് പുറത്തും നിരവധി മേഖലകളിൽ തിളങ്ങി നിൽക്കുന്നു. അവരുടെ നേട്ടങ്ങളിൽ നമ്മൾ വളരെയധികം അഭിമാനിക്കുന്നു!’- നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
അതേസമയം 1915 ജനുവരി ഒമ്പതാം തീയതിയാണ് ദക്ഷിണാഫ്രിക്കൻ വാസം മതിയാക്കി മഹാത്മാഗാന്ധി ഭാരതത്തിൽ തിരിച്ചെത്തിയത്. അതു കൊണ്ടാണ്, പ്രവാസി ഭാരതീയ ദിവസമായി ആഘോഷിക്കാൻ ഈ ദിനം തന്നെ സർക്കാർ തെരഞ്ഞെടുത്തത്.
ലോകത്തിന്റെ മുക്കിലും മൂലയിലുമായി പല രാഷ്ട്രങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ സ്മരണയിൽ രാജ്യം ഈ ദിനം ആഘോഷിക്കുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…