Health

മിനിറ്റിൽ വിറ്റത് 115 ബിരിയാണി; ഗുലാബ് ജാമൂൻ 21 ലക്ഷം ഓർഡറുകളുമായി മധുരപലഹാരങ്ങളുടെ വിഭാഗത്തിൽ മുന്നിൽ; ഇന്ത്യക്കാരുടെ ഭക്ഷണ കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി

കോവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളെ ബാധിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ലാഭമുണ്ടായ വ്യവസായങ്ങളിൽ ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ കൂടുതൽ ആളുകൾ ഇപ്പോൾ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നു.

2021ൽ ഇന്ത്യക്കാർ മിനിറ്റിൽ 115 പ്ലേറ്റ് ബിരിയാണിയാണ് ഓർഡർ ചെയ്തതെന്ന് ഓൺലൈൺ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യാക്കാർ 2021ൽ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിഗ്ഗിയുടെ കണക്ക്. സ്വിഗ്ഗിയിൽ പുതിയതായി അക്കൗണ്ട് എടുത്ത 4.25 ലക്ഷം ഉപയോക്താക്കൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്താണ് അരങ്ങേറ്റം കുറിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ബിരിയാണിയോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത് എന്നതിന് തെളിവാണിത്.

അതേസമയം സ്വിഗ്ഗിയിൽ ഏകദേശം 50 ലക്ഷം ഓർഡറുകൾ ലഭിച്ച സമോസയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിച്ച ലഘുഭക്ഷണം. ഇത് ന്യൂസിലൻഡിലെ ജനസംഖ്യക്ക് തുല്യമാണ് എന്നതാണ് തമാശയായ ഒരു വസ്തുത.

എന്നാൽ 2020-ൽ മിനിറ്റിൽ 90 ബിരിയാണികൾ ഓർഡർ ചെയ്യപ്പെട്ടിരുന്നു, ഇത് 2021 ആയതോടെ 115 ആയി ഉയർന്നു. ചിക്കൻ വിങ്സ് വാങ്ങുന്നതിനെക്കാൾ ആറിരട്ടി കൂടുതൽ സമൂസ ഓർഡർ ചെയ്തപ്പോൾ 21 ലക്ഷം ഓ‌‌ർഡറുകൾ ലഭിച്ച പാവ് ഭാജി ഇന്ത്യയുടെ രണ്ടാമത്തെ പ്രിയപ്പെട്ട ലഘുഭക്ഷണമായി.

കൂടാതെ 21 ലക്ഷം ഓർഡറുകൾ ലഭിച്ച ​ഗുലാബ് ജാമൂനാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ മധുരപലഹാരം. 12 ലക്ഷം ഓർഡറുകളുമായി രസ്മലായി ആണ് രണ്ടാം സ്ഥാനത്ത്.

കൊവിഡിന്റെ വകഭേദങ്ങൾ ഇന്ത്യയെ ശ്വാസംമുട്ടിച്ച 2021ൽ സ്വിഗ്ഗിയിൽ ആരോ​ഗ്യകരമായ ഭക്ഷണത്തിന് വേണ്ടിയുള്ള അന്വേഷണം ഇരട്ടിയായി.

സ്വിഗ്ഗി ഹെൽത്ത് ഹബ് ലെ ആരോഗ്യ-കേന്ദ്രീകൃത റെസ്റ്റോറന്റുകളിലെ ഓർഡുകൾക്ക് 200 ശതമാനം വർധനവാണുണ്ടായത്. ആരോ​ഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ന​ഗരമായി ബെം​ഗളൂരു മാറിയപ്പോൾ ഹൈദരാബാദ് രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തുമെത്തി.

അതുപോലെ തന്നെ ഇൻസ്റ്റാമാർട്ടിൽ 2021-ൽ മാത്രം 28 ദശലക്ഷം പായ്ക്കറ്റ് പഴങ്ങളും പച്ചക്കറികളുമാണ് വിതരണം ചെയ്തത്. തക്കാളി, വാഴപ്പഴം, ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചമുളക് എന്നിവയാണ് 30 മിനിറ്റിനുള്ളിൽ വിതരണം ചെയ്ത ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

12 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

14 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago