കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി എന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്‍സലാം. ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചിലര്‍ കൃത്രിമമായി ഉണ്ടാക്കിയ ഭയപ്പാട് ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റിയും, ന്യൂനപക്ഷമോര്‍ച്ചയും ‘മാരാര്‍ജി ഭവനില്‍’ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയെ നഷ്ട്‌പെട്ടാല്‍ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകുമെന്നും മുഴുവന്‍ ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുന്ന വികസന നയമാണ് മോദിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ ബുദ്ധി, സമര്‍പ്പണം, കാഴ്ച്ചപ്പാട് എന്നിവയെല്ലാം നമുക്ക് എല്ലാക്കാലത്തും ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. ലോകത്തിന്റെ ഏതു കോണിൽ പോയാലും മോദിയുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നതില്‍ അഭിമാനമാണ് ഉണ്ടാകുന്നത്,’ അബ്ദുള്‍ സലാം പറഞ്ഞു. ഇന്ന് ഇന്ത്യക്ക് ഒരു രക്ഷകനുണ്ട് എന്ന തോന്നല്‍ നമുക്കുണ്ടായിരിക്കുന്നു. അതും ലോകത്തിന്റെ നെറുകയില്‍ സ്ഥാനമുറപ്പിച്ച ഒരാളെ നമുക്ക് സംരക്ഷകനായി കിട്ടിയത് ഇന്ത്യാക്കാരുടെ ഭാഗ്യമാണെന്നും ഡോ. അബ്ദുള്‍ സലാം പറഞ്ഞു.
24 മണിക്കൂറും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയാണ് എന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. ന്യൂനപക്ഷങ്ങള്‍ മോദിയുടെ ഭരണത്തില്‍ കീഴില്‍സുരക്ഷിതരാണെന്നും അദ്ദേഹത്തിന്റെ സംരക്ഷണം നമുക്ക് കൂടുതല്‍കാലം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

