Saturday, December 13, 2025

ലഗേജില്‍ 22ഓളം പാമ്പുകൾ! ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരി കസ്റ്റംസ് പിടിയിൽ

ചെന്നൈ : മലേഷ്യയിൽ നിന്നു ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരിയുടെ ലഗേജിനുള്ളിൽ നിന്നും പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 ലധികം പാമ്പുകളെയും ഒരു ഓന്തിനെയുമാണ് പിടികൂടിയത്. പ്ലാസ്റ്റിക് ബോക്സുകളിലാക്കിയാണ് ഇവയെ സൂക്ഷിച്ചിരുന്നത്.

പാമ്പുകളെ കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പുകളെ കരുതലോടെ പിടികൂടി. സംഭവത്തിൽ യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles