Sunday, October 18, 2026

അന്തരിച്ച നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; ഒപ്പം ജോയ് മാത്യുവും ബിജെപി നേതാവ് എം.ടി.രമേശും

കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം മാമുക്കോയയുടെ വീട് സന്ദർശിച്ചത്. സുരേഷ് ഗോപിക്കൊപ്പം നടൻ ജോയ് മാത്യു, ബിജെപി നേതാവ് എം.ടി.രമേശ് എന്നിവരുമുണ്ടായിരുന്നു. കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ചാണ് സുരേഷ് ഗോപി വീട്ടിൽ നിന്ന് മടങ്ങിയത്.

ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയയെന്ന് സുരേഷ്‌ ഗോപി പറഞ്ഞു. മാമുക്കോയയുടെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനേകം സിനിമകളിൽ സുരേഷ് ഗോപി- മാമുക്കോയ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർ കണ്ടു. നേരത്തെ മാമുക്കോയയെ അവസാന നോക്ക് കാണാൻ മലയാള സിനിമയിലെ പ്രമുഖർ എത്തിയില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.

Related Articles

Latest Articles