Sunday, December 14, 2025

കോൺഗ്രസ് നേതൃത്വം നിരന്തരം അവഗണിയ്ക്കുന്നു; മാസപ്പടിക്കേസിൽ വി ഡി സതീശൻ സി പി എമ്മിനൊപ്പം നിന്ന് ഒത്തുകളിക്കുന്നു, തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ദളിത്‌ കോൺഗ്രസിന്റെ മുന്നൂറോളം ഭാരവാഹികൾ രാജിവച്ച് ബിജെപി യിലേക്ക്

കോൺഗ്രസ് പാർട്ടിക്കകത്തും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് ഭാരവാഹി സ്ഥാനങ്ങൾ നൽകാതെ കോൺഗ്രസ് നേതൃത്വം അവഗണിയ്ക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്നും, ഭാരതീയ ദലിത് കോൺഗ്രസിൽ നിന്നും 300-ഓളം പ്രവർത്തകർ രാജി വയ്ക്കുന്നതായി കോൺഗ്രസ്സിന്റെ പോഷക സംഘടനയായ ഭാരതീയ ദലിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പേരൂർക്കട രവി പത്രസമ്മേളനത്തിലൂടെ അറിയിച്ചു. പ്രവർത്തകർ രാജിവച്ച് ബിജെപിയിൽ ചേരുമെന്നും സംഘടന അറിയിച്ചു 20, 30 വർഷത്തോളം ഭാരതീയ ദളിത് കോൺഗ്രസ്സിൽ പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസ് പാർട്ടിയിൽ ഭാരവാഹിസ്ഥാനങ്ങൾ നൽകാതെ അപമാനിക്കുകയാണെന്നും KPCC, DCC ഭാരവാഹിയായും, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായും, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായും, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായും നാളിതുവരെ ഭാരതീയ ദളിത് കോൺഗ്രസിൽ നിന്നും ആരേയും നിയമിച്ചിട്ടില്ലെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

186ഓളം വരുന്ന തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരിൽ ഭാരതീയ ദലിത് കോൺഗ്രസിൽ നിന്നും ആരും ഇല്ലെന്നും തിരുവനന്തപുരം ജില്ലയിലെ 31 കെ പി സി സി മെമ്പർമാരിൽ എസ് സിയിൽപെട്ട യിൽ പെട്ട ഒരാൾ മാത്രമാണെന്നും എസ് സി എസ് ടികാർക്ക് കോൺഗ്രസ് പാർട്ടിയിൽ ലഭിക്കേണ്ട ഭാരവാഹി സ്ഥാപ നങ്ങൾ കോൺഗ്രസിലെ പ്രബല സമുദായങ്ങൾ തട്ടിയെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles