Saturday, January 3, 2026

അബുദബിയിലെ ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം; ആറുപേര്‍ക്ക് പരിക്ക്

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം നടന്ന സ്ഫോടനത്തിൽ 3 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യാക്കാരും ഒരു പാക്കിസ്ഥാന്‍ (Pakisthan) സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഡ്രോണ്‍ വന്നുപതിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപത്താണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്.

അതേസമയം തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമത സേന രംഗത്തെത്തി. എന്നാൽ സ്‌ഫോടനത്തിലും തീപിടുത്തത്തിലും വലിയ നാശനഷ്‌ടങ്ങളുണ്ടായിട്ടില്ലെന്ന് അബുദാബി പൊലീസ്‌ അറിയിച്ചു. സംഭവത്തിന്റെ ഉത്തവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു.

Related Articles

Latest Articles