Saturday, May 18, 2024
spot_img

ഇരുമ്പൻപുളി കഴിക്കൂ… രക്തസമ്മര്‍ദ്ദം കുറയ്ക്കൂ

പലര്‍ക്കും സുപരിചിതനാണ് ഇരുമ്പൻപുളി. എന്നാല്‍ ഈ വിദ്വാന്റെ ഔഷധ ഗുണങ്ങൾ പലതാണ്. ഇതിന്റെ ഇലയിലും കായിലുമാണ് കൂടുതൽ ഗുണങ്ങൾ ഉള്ളത്. തൊലിപ്പുറത്തെ ചൊറിച്ചില്‍, നീര്‍വീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകള്‍ അരച്ച്‌ കുഴമ്ബ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി ധാരാളമുള്ള ഇരുമ്പൻപുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു. ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുകയില്ല എന്നത് ഇതിന്‍റെ ഏറ്റവും വലിയ ഗുണമാണ്.

ഇരുമ്പൻപുളി അച്ചാര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കും. ഇരുമ്പൻപുളി ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ കഷായം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാന്‍ നല്ലതാണ്.
കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. നാരുകള്‍ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ടാന്നിന്‍സ്, ടെര്‍പെന്‍സ് എന്നീ ഘടകങ്ങള്‍ മൂലക്കുരു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്.

Related Articles

Latest Articles