Categories: cricketSports

വരുന്നു ടി10 ക്രിക്കറ്റ് പൂരം; മത്സരം ജനുവരി 28 മുതല്‍ അബുദാബിയില്‍

അബുദാബി : ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന്‍ ജനുവരി 28 മുതല്‍ അബുദാബിയില്‍ തുടക്കമാകും. അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10 ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള എട്ട് ടീമുകള്‍ ടി10ല്‍ പങ്കെടുക്കും. ഒരു ഫുട്ബോള്‍ മാച്ച് പോലെ വെറും 90 മിനുട്ടില്‍ അവസാനിക്കുമെന്നതാണ് ടി10ന്റെ പ്രത്യേകത ഫെബ്രുവരി ആറു വരെയാണ് മത്സരം നടക്കുന്നത്.

ടീം അബുദാബി, മറാത്ത അറേബ്യന്‍സ്, ബംഗ്ലാ ടൈഗേഴ്സ്, ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സ്, ഖലന്തേഴ്സ്, ഡല്‍ഹി ബുള്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, പൂനെ ഡെവിള്‍സ് എന്നീ ടീമുകളാണ് അണിനിരക്കുക. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗീകാരമുള്ള ലോകത്തിലെ ഏക ടി10 മത്സരമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അബുദാബിയില്‍ സംഘടിപ്പിക്കുന്നത്.

മറാത്ത അറേബ്യന്‍സാണ് നിലവിലെ ടി10 ചാംപ്യന്മാര്‍. ഗൗരവ് ഗ്രോവറിന്റെ ഉടമസ്ഥതയിലുള്ള ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സായിരുന്നു റണ്ണേഴ്സ് അപ്പ്. ”ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി വിജയം നേടുന്ന ആദ്യ ടീമെന്ന ചരിത്രം ഞങ്ങള്‍ സൃഷ്ടിക്കും. അതിശയകരമായ ഒരു ടീം ആണ് ഞങ്ങളുടേത്. ട്രോഫി നില നിര്‍ത്താന്‍ എല്ലാവരും പരമാവധി ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” -മറാത്ത അറേബ്യന്‍സിന്റെ സഹ ഉടമ പര്‍വേസ് ഖാന്‍ വ്യക്തമാക്കി.

admin

Recent Posts

വിമാനം ഉണ്ട് ; പക്ഷെ പറത്താൻ ആളില്ല !

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്.....! മാലിദ്വീപിന് പറ്റിയ അക്കിടി അറിഞ്ഞോ ?

12 mins ago

കെ.എസ് ഹരിഹരൻ്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പോലീസ് കേസെടുത്തു; പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ…

37 mins ago

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

2 hours ago

ചരിത്രം കുറിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ; പിന്നാലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം; ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം പ്രധാനമന്ത്രി

പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…

2 hours ago

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

5 hours ago