India, Bangladesh set to re-open Haldibari-Chilahati rail route after 55 years
ദില്ലി: 55 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ചൂളംവിളി. 1965 മുതല്‍ നിര്‍ത്തിവച്ചതുമായ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യയും ബംഗ്ലാദേശും. പശ്ചിമ ബംഗാളിലെ ഹൽദിബാരി മുതൽ ബംഗ്ലാദേശിലെ ചിലഹരി വരെ ബന്ധപ്പെടുത്തിയുള്ള ട്രെയിൻ സർവീസാണ് ഇന്നുമുതൽ പുനരാരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ന് ഓൺലൈനിലൂടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രെയിൻ സർവീസിന് തുടക്കം കുറിച്ചത്.
ആദ്യ ഘട്ടത്തിൽ ചരക്ക് നീക്കത്തിന് മാത്രമാവും ഈ പാത ഉപയോഗിക്കുക, എന്നാൽ പിന്നീട് പാസഞ്ചർ സർവീസുകളും ഇതു വഴി ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ന് ഓണ്‍ലൈനിലൂടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രെയിന്‍ സര്‍വീസിന് വീണ്ടും തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ ചരക്ക് ഗതാഗതത്തിന് മാത്രമാവും ഈ പാത ഉപയോഗിക്കുക, എന്നാൽ പിന്നീട് പാസഞ്ചർ സർവീസുകളും ഇതു വഴി ആരംഭിക്കും. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ കീഴിലാണ് ഈ പാത വരുന്നത്. അന്താരാഷ്ട്ര അതിർത്തിമുതൽ ഹൽദിബാരി റെയിൽവേ സ്റ്റേഷൻ വരെ 4.5 കിലോമീറ്റർ ദൂരമാണുള്ളത്. എന്നാൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 75 കിലോമീറ്ററോളം നീളത്തിലുള്ള റെയിൽവേ പാതയാണ് വികസിപ്പിച്ചിട്ടുള്ളത്.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…