Monday, December 29, 2025

അടിയന്തിരാവസ്ഥയെയും ഇടത് ഭീകരതയെയും നേരിട്ട പോരാട്ട വീര്യം എഴുപത്തിനാലാം വയസ്സിലേക്ക്; പ്രതികൂല സാഹചര്യത്തിലും പ്രസ്ഥാനത്തിന് സ്വജീവിതം സമർപ്പിച്ച് കടന്നുപോയ പ്രവർത്തകരെ അനുസ്മരിച്ച് എ ബി വി പി സ്ഥാപകദിനം

ലോകമെമ്പാടുമുള്ള വിദ്യാർത്ഥി സംഘടനകളുടെ ചരിത്രത്തിൽ ഒരത്ഭുതമായി മാറുകയായിരുന്നു അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തെന്ന എ ബി വി പി യുടെ ഉത്ഭവവും വളർച്ചയും. 1949 ൽ ദേശീയത വ്രതമാക്കിയ അദ്ധ്യാപകരും വിദ്യാർത്ഥികളും രൂപാനൽകിയ സംഘടനയാണ് എ ബി വി പി. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ അടിയന്തിരാവസ്ഥക്കാലത്തെ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളിലുൾപ്പെടെ ഇന്ത്യൻ യുവതയെയും വിദ്യാർത്ഥികളെയും അണിനിരത്തി പോർമുഖം തീർത്ത സംഘടനയാണ് എ ബി വി പി. ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ല എന്ന കാശ്മീർ ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വെടിയുണ്ടകൾ മൂളിപ്പായുന്ന മണ്ണിലേക്ക് എബിവിപി സംഘടിപ്പിച്ച കാശ്മീർ യാത്രയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയോദ്ഗ്രന്ഥന പ്രവർത്തനങ്ങളും ഒക്കെ ഈ നാലക്ഷരത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചരിത്രമാണ്.

ജനാധിപത്യ കേരളത്തിൽ കൊടിയ നഷ്ടങ്ങൾ പേറേണ്ടി വന്നവർ എതിർപ്രസ്ഥാനങ്ങളുടെ കൊടിയ പീഢനം സഹിച്ചും ക്യാമ്പസുകളിൽ ഈ കാവിപതാക മുറുകെ പിടിച്ച് പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും ഒക്കെ മേഖലകളിലേക്ക് മാറേണ്ടി വന്ന പതിനായിരങ്ങളുടെ കണക്ക് കയ്യിലില്ലെങ്കിലും, പ്രസ്ഥാനം ഒന്നുമല്ലാതിരുന്ന കാലത്തും വെറും ചങ്കുറപ്പ് മാത്രം കൈമുതൽ ആക്കി ഇന്ന് സംഘടനയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ അടിത്തറ പാകിയ അവരെ നന്ദിയോടെയും ആദരവോടെയും സ്മരിക്കേണ്ട ദിനമാണ്.

അദ്ധ്യാപികമാർക്ക് വിരമിക്കൽ ദിവസം പ്രതീകാത്മക ശവമടക്കുകൾ ഒരുങ്ങാതിരിക്കാൻ അച്ഛന്റെ പ്രായമുള്ള മനുഷ്യനെ പൊതുമധ്യത്തിൽ കരണത്തടിച്ചു വീഴ്‌ത്തുന്ന വിധത്തിൽ യുവത്വം വഴിപിഴയ്ക്കാതിരിക്കാൻ നാട്ടകം പോളിടെക്‌നിക്കിൽ ഉണ്ടായത് പോലെ ജാതിവിവേചനത്തിന്റെ പുലയക്കുടിലുകൾ ഒരുങ്ങാതിരിക്കാൻ എഴുതിയവനെ കുത്തിയ മതതീവ്രവാദികൾക്കും പാടിയവനെ കുത്തിയ ചുവപ്പുഭീകരതയ്ക്കും നന്മകൾ പൂക്കുന്ന കലാലയങ്ങളിൽ ഇടമുണ്ടാകാതിരിക്കാൻ ഇവിടൊരു തലമുറ ഉയർന്നുവരണം. അവർക്ക് വെളിച്ചമേകാൻ വിദ്യാർത്ഥി പരിഷത്തിന്റെ പതാകയിലെ ദീപശിഖയുണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ് ഈ സ്ഥാപന ദിനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ. ചുവപ്പിന്റെ ഏകാധിപത്യത്തിൽ ഞെരിഞ്ഞമരുന്ന കേരളത്തിലെ വിദ്യാലോകത്ത് ജനാധിപത്യത്തിന്റെയും ദേശീയതയുടെയും പ്രതിരോധമുയർത്തി എ ബി വി പി എഴുപത്തിനാലാം വയസ്സിലേക്ക്.

Related Articles

Latest Articles