Wednesday, December 24, 2025

കോൺഗ്രസ് ,സിപിഎം പാർട്ടികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന ഇരുപതോളം പ്രവർത്തകരെ സ്വീകരിച്ച് കെ. സുരേന്ദ്രൻ; ബിജെപിയിൽ ചേർന്നവർക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ലന്നും സംസ്ഥാന അദ്ധ്യക്ഷൻ

നടവയൽ : കോൺഗ്രസ് ,സിപിഎം പാർട്ടികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന ഇരുപതോളം പ്രവർത്തകരെ സ്വീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. നടവയൽ ചിറ്റാരിക്കുന്നിൽ നടന്ന പ്രചാരണ യോഗത്തിൽ വച്ച് സ്ഥാനാർത്ഥി പാർട്ടിയിലേക്ക് സ്വീകരിച്ചത്.

“പാർട്ടിയിൽ ചേർന്നവർക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന അജൻഡക്ക് ഒപ്പമാണ് ജനങ്ങൾ. ജില്ലക്ക് സ്ഥിരം എം.പിയാണ് വേണ്ടത്. വിസിറ്റിംഗ് എം പിയല്ല വേണ്ടത്. രാഹുൽ ഗാന്ധിക്കും കമ്മ്യൂണിസ്റ്റുകാർക്കും ഇന്ത്യ തകരണമെന്ന ആഗ്രഹമാണ്. പോരാട്ടങ്ങളുടെ ചരിത്രമുള്ള വയനാട്ടിൽ പുതു ചരിത്രം സൃഷ്ടിക്കും”- കെ സുരേന്ദ്രൻ പറഞ്ഞു

ജില്ലാ കമ്മിറ്റി അംഗളായ ഉണ്ണികൃഷ്ണൻ മാവറ, വി.കെ. രാജൻ, പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സ്മിതാ സജി, മണ്ഡലം വൈസ് ‘ പ്രകാശൻ നെല്ലിക്കര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Latest Articles