താമരശ്ശേരി: വിദേശത്തു നിന്ന് നാട്ടിലെത്തിയ അമ്മയെ വിളിക്കാൻ കുടുംബത്തോടൊപ്പം വിമാനത്താവളത്തില്‍ പോയ പിഞ്ചുകുഞ്ഞിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോഴിക്കോട് -വയനാട് ദേശീയ പാതയില്‍ താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിനടുത്ത് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
വയനാട് നടവയല്‍ നെയ്കുപ്പ കാഞ്ഞിരത്തിന്‍ കുന്നേല്‍ ഷിബു മാത്യുവിന്റെ ഏക മകന്‍ സാവിയോ ഷിബുവാണ് മരിച്ചത്. ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ മാതാവ് റീന എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂട്ടര്‍ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് അരുണിന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമചികിത്സ നല്‍കി. സാവിയോ ഷിബുവിന്റെ സംസ്കാരം ഇന്ന് നെയ്ക്കുപ്പ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…