Tuesday, May 21, 2024
spot_img

കുടിലിന് മുന്നിൽ ദേശീയപതാക ഉയർത്തിയ അമ്മിണിയമ്മയെ നെഞ്ചോട് ചേർത്ത് ഇന്ത്യൻ നാവിക സേന

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

തിരഞ്ഞെടുപ്പില്‍ തെറ്റ് വരുത്തിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബെംഗാളോ ആയി മാറും എന്നാണ് യോഗിയുടെ മുന്നറിയിപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.

താന്‍ വോട്ട് ചോദിക്കാനല്ല വന്നത് എന്ന് 6 മിനുറ്റോളം വരുന്ന വീഡിയോയില്‍ യോഗി ആദിത്യനാഥ് ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്. അടിച്ചമര്‍ത്തിയ കലാപകാരികളൊക്കെ ഇപ്പോള്‍ അക്ഷമരായിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ നിരന്തരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ 5 വര്‍ഷക്കാലം കേന്ദ്രത്തിലും സംസ്ഥാനത്തിലുമായുളള ഇരട്ട എഞ്ചിന്‍ സര്‍ക്കാരുകള്‍ എല്ലാം ആത്മാര്‍ത്ഥമായി ചെയ്യുന്നുണ്ട്. ഇത് വലിയ തീരുമാനമെടുക്കാനുളള സമയമാണ്.

5 വര്‍ഷത്തിനുളളില്‍ പല നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലേയും എല്ലാ വീടുകളിലേക്കും 24 മണിക്കൂര്‍ വൈദ്യതി എത്തിക്കാന്‍ സാധിച്ചു. ശുചിത്വത്തിന് വേണ്ടിയും സ്ത്രീകളുടെ അഭിമാനം പരിഗണിച്ചും കുളിമുറികള്‍ നിര്‍മ്മിച്ചു, വീടുകള്‍ നിര്‍മ്മിച്ചു. വീടുകളിലേക്ക് വെള്ളം എത്തിച്ചു. എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിച്ചു, യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വികസനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണ് എന്നതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം ചെറുതാണ്.

കൊവിഡ് വന്നപ്പോള്‍ സമ്ബന്ന രാജ്യങ്ങള്‍ പോലും ദുരിതത്തിലായി. നമുക്ക് കൊവിഡിനോടും വിശപ്പിനോടും പൊരുതേണ്ടതായി വന്നു. ഒരാള്‍ പോലും വിശന്ന് ഉറങ്ങാന്‍ പാടില്ലെന്ന് താന്‍ തീരുമാനിച്ചു. കോടിക്കണക്കിന് ആളുകള്‍ക്ക് റേഷന്‍ നല്‍കി. ദൈവാനുഗ്രഹം കൊണ്ടും പ്രധാനമന്ത്രിയുടെ നേതൃത്വം കൊണ്ടും നമുക്കത് ചെയ്യാനായി എന്നും യോഗി പറഞ്ഞു. ജാതിയോ സമുദായമോ നോക്കാതെയാണ് താന്‍ എല്ലാ തീരുമാനങ്ങളും എടുത്തത്. തന്റെ ഭരണകാലത്ത് അഴിമതിയും കുറ്റകൃത്യങ്ങളും കലാപങ്ങളും കുറഞ്ഞുവെന്നും യോഗി അവകാശപ്പെട്ടു. താന്‍ യോഗിയാണ്, തന്റെ കാവി വസ്ത്രത്തില്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ല.

അതേസമയം, ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകുമ്ബോള്‍ തുടര്‍ഭരണം മാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ തേരോട്ടമാണ് ബിജെപി ജനങ്ങളോട് പങ്കുവെക്കുന്നത്.

അഞ്ചു വര്‍ഷം കൊണ്ട് യുപിയുടെ മുഖച്ഛായ മാറ്റുകയായിരുന്നു യോഗി സര്‍ക്കാര്‍. ഇക്കാലത്ത് നടപ്പാക്കിയ വികസനപ്രവൃത്തികള്‍, ജനക്ഷേമപദ്ധതികള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ നവീകരണം എന്നിവയെല്ലാം ബിജെപി ജനങ്ങളോട് വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ടിരുന്ന യുപിക്ക് യോഗി സര്‍ക്കാര്‍ പുതിയ ദിശാബോധം നല്‍കുകയായിരുന്നു. വിദൂരഗ്രാമങ്ങളില്‍ പോലും ഇന്ന് വികസനം എത്തുന്നു.

സംസ്ഥാനത്തെ കലാപരഹിതമാക്കുമെന്ന തെരഞ്ഞെടുപ്പ് വാദ്ഗാനം പാലിക്കാന്‍ ബിജെപിക്കായി. അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കാം. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരും സംസ്ഥാനത്തെ യോഗി സര്‍ക്കാരും ചേര്‍ന്നുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ബിജെപിയുടെ കരുത്ത്.

2019 മാര്‍ച്ച്‌ 19 നാണ് ഉത്തര്‍പ്രദേശിന്റെ 22ാമത് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റത്. വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച്‌ നല്‍കിയത് 43 ലക്ഷം വീടുകളാണ്. 1.56 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി. യോഗി ഭരണത്തിലേറുമ്ബോള്‍ ഉണ്ടായിരുന്നത് രണ്ട് എക്‌സ്പ്രസ്‌വേകള്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന് ആറ് എക്‌സ്പ്രസ്‌വേകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ട് വിമാനത്താവളങ്ങള്‍ ഇന്ന് ഒന്‍പതായി ഉയര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണവും കാശിവിശ്വനാഥ ധാമും വാരാണസിയില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളും വികസനത്തിന്റെ നേര്‍കാഴ്ചകളായി മാറുന്നു.

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അപ്നാദള്‍, സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്‍ട്ടി എന്നിവരുമായുള്ള സഖ്യമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവയാണ് ബിജെപിയുടെ എതിരാളികള്‍. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 312 സീറ്റുകളിലാണ് 2017ല്‍ ബിജെപി വിജയിച്ചത്. 47 സീറ്റ് എസ്പിക്കും 19 സീറ്റ് ബിഎസ്പിക്കും കോണ്‍ഗ്രസിന് ഏഴ് സീറ്റും അപ്‌നാദളിനും മറ്റുപാര്‍ട്ടികള്‍ക്കും ഒന്‍പത് വീതം സീറ്റുകളുമാണ് ലഭിച്ചത്.

മുന്‍മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും മായാവതി നയിക്കുന്ന ബിഎസ്പിയും ബിജെപിയെക്കാള്‍ ബഹുദൂരം പിന്നിലാണ്. പ്രിയങ്ക വാദ്രയാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും കഴിഞ്ഞ തവണ കിട്ടിയ ഏഴു സീറ്റുപോലും നിലനിര്‍ത്താനാവില്ലെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്.

Related Articles

Latest Articles