Wednesday, September 23, 2026

ആത്മഹത്യ ചെയ്യാന്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയ്ക്ക് തീപ്പെട്ടി നല്‍കി; തുടർന്ന് വീണ്ടും മര്‍ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ് ബിജുവിനെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മൊഴിയാണ് നിർണായകമായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 9നാണ് നേമം പോലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവുമായുണ്ടായ വഴക്കിനിടെ ദിവ്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.

തുടർന്ന് ഭര്‍ത്താവായ ബിജു തീകൊളുത്താന്‍ തീപ്പെട്ടി നല്‍കുകയും അവരെ മര്‍ദ്ദിക്കുകയായിരുന്നു.
മകള്‍ മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles