India

”കോൺഗ്രസ് രാജ്യം ഭരിച്ചത് കുടുംബം നന്നാക്കാൻ വേണ്ടി മാത്രം”; രാജ്യസഭയിൽ കോൺഗ്രസിനെ വലിച്ചുകീറി നിർമ്മല സീതാരാമൻ

ദില്ലി: രാജ്യസഭയിൽ കോൺഗ്രസിനെ വലിച്ചുകീറി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ(Nirmala Sitharaman). കോൺഗ്രസ് 65 വർഷം രാജ്യം ഭരിച്ചത്, കുടുംബം നന്നാക്കാൻ വേണ്ടി മാത്രമാണെന്ന് ധനമന്ത്രി തുറന്നടിച്ചു. സ്വന്തം കുടുംബത്തെ പടുത്തുയർത്താനും പിന്തുണയ്‌ക്കാനും വേണ്ടി മാത്രമാണ് രാജ്യം ഭരിച്ചത്. എന്നാൽ ഇനിയുള്ള കാലം ജനങ്ങൾക്ക് വേണ്ടി ഭാവി ലക്ഷ്യം വച്ചാണ് നാം പ്രവർത്തിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.വരുന്ന 25 വർഷം ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയതാണ്. ഇതിനെ നാം അമൃത കാലം എന്ന് വിളിക്കുന്നതിൽ ഒരു അത്ഭുതവുമില്ല.

കാരണം സ്വതന്ത്ര ഇന്ത്യയുടെ നൂറാം വർഷം എന്നതാണ് നമ്മുടെ ലക്ഷ്യം. ആദ്യ 70 വർഷത്തിൽ 65 വർഷവും കോൺഗ്രസ് തങ്ങളുടെ കുടുംബത്തിനും കുടുംബാംഗങ്ങളെ പടുത്തുർക്കാനും വേണ്ടി കഷ്ടപ്പെട്ടു. ഇനിയും അത് സാധിക്കില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള സമയമായെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ കാർഷിക മേഖലയിലെ കൂടുതൽ വികസിപ്പിക്കാൻ ഡ്രോണുകൾ ഉപയോഗപ്രദമാകുമെന്നും ധനമന്ത്രി പറഞ്ഞു. കൃഷി മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള ഫലപ്രദമായ ഉപകരണമാണ് ഡ്രോണുകൾ. ഇത് കർഷകർക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ, രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ ഉപയോഗത്തിൽ കാര്യക്ഷമത കൊണ്ടുവരാൻ സാധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

10 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

12 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

15 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

22 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago