ശാസ്താംകോട്ട: കൊട്ടാരക്കര പ്രധാനപാതയില്‍ കുന്നത്തൂര്‍ ആറ്റുകടവ് ജങ്ഷന് സമീപത്തെ കൊടുംവളവില്‍ സെയില്‍സ് വാഹനം തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ മഞ്ചേഷും സഹായി വിഷ്ണുവും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.
കൊട്ടാരക്കരയില്‍നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന വാഹനം വളവ് തിരിയുന്നതിനിടയില് പെട്ടെന്ന് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും വാഹനത്തില്‍നിന്ന് പുറത്തെത്തിച്ചത്. ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് ജെ.സി.ബി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി മാറ്റി. അപകടത്തില്‍ വാഹനത്തിന് കാര്യമായ തകരാറുണ്ട്.

