accident-in-uttarkhand
ഉത്തരാഖണ്ഡ് : കോട്ദ്വാര്‍ ജില്ലയില്‍ ബസ് 500 മീറ്റര്‍ താഴ്ച്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൗരി ജില്ലയിലെ ധുമകോട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിംഡി ഗ്രാമത്തിന് സമീപമായിരുന്നു സംഭവം.
അപകട സമയം 55 പേരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കിടെ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഹരിദ്വാര്‍ ജില്ലയിലെ ലാല്‍ദാംഗില്‍ നിന്ന് പൗരിയിലെ ബിര്‍ഖല്‍ ബ്ലോക്കിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ഒരു വിവാഹ ഘോഷയാത്രയില്‍ പങ്കെടുത്തവരാണ് ബസില്‍ ഉണ്ടായിരുന്നത്.
സംഭവം അറിഞ്ഞയുടന്‍ ധുംകോട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.
‘ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലുണ്ടായ ബസ് അപകടം ഹൃദയഭേദകമാണ്. ഈ സംഭവത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വലിയ നഷ്ടം താങ്ങാനുള്ള ശക്തി ദൈവം അവര്‍ക്ക് നല്‍കട്ടെ. ഈ അപകടത്തില്‍ പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…