കർണാടക: കര്‍ണാടകയിലെ തുംകൂര്‍ പാവഗഡയില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. മുപ്പതോളം പേർ പരിക്കുകളുമായി ആശുപത്രിയിൽ. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് തിരിച്ച ബസാണ് അപകടത്തില്‍പെട്ടത്.
തുംകൂറിൽ ഇന്ന് രാവിലെയായിരുന്നു ദാരുണമായ അപകടം നടന്നത്. 60പേരോളം ബസിലുണ്ടായിരുന്നതായാണ് വിവരം. അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബസിൽ ഉണ്ടായിരുന്നതായി സംശയം. വളവിൽ വെച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം . മരണപ്പെട്ടവരെല്ലാം തന്നെ കര്‍ണാടക സ്വദേശികളാണ്.

