Accused Alhad arrested after offering MBBS seat in Bangalore's private medical college
കൊല്ലം: ബംഗളൂരൂവിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കഴക്കൂട്ടം കരിയിൽ കെ.പി 14/13 എസ്.എ നിവാസിൽ അൽഹാദ് (42) ആണ് പിടിയിലായത്. കരിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് എം.ബി.ബി.എസ് സീറ്റ് വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2019 മുതൽ വിവിധ സമയങ്ങളിലായി പ്രതി പെൺകുട്ടിയുടെ മാതാവിൽ നിന്ന് പത്തര ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല, കന്റോൺമെൻറ്, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കൊല്ലം ജില്ലയിൽ സമാന രീതിയിൽ മറ്റു പലരെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്.
കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ഓമനക്കുട്ടൻ നായർ, സി.പി.ഒ ദീപു ദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…