ശ്രീകണ്ഠപുരം: ഗൂഗിൾ പേ വഴി പണം വാങ്ങിയ ശേഷം വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽക്കുന്ന രണ്ടുപേർ പിടിയിൽ. ശ്രീകണ്ഠപുരം അടുക്കത്തെ വടക്കേപറമ്പിൽ സജു (44), ചെങ്ങളായി ചേരൻകുന്നിലെ പുതിയപുരയിൽ മുഹമ്മദ് ഷഹൽ (24) എന്നിവരാണ് പിടിയിലായത്. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇരുവരും ഡ്രൈവർമാരാണ്.
ശനിയാഴ്ച രാത്രി ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. ചെമ്പേരിയിൽ ലഹരിമരുന്ന് നൽകി തിരികെ വരുന്നതിനിടെയാണ് കാറുമായി പ്രതികൾ പിടിയിലായത്. 14.06 ഗ്രം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഏറെക്കാലമായി ജില്ലയിലെ മലയോര മേഖലയിലടക്കം വ്യാപകമായി ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഗൂഗിൾ പേ വഴി പണം അക്കൗണ്ടിലേക്ക് അയപ്പിച്ച ശേഷം പറഞ്ഞ സ്ഥലത്ത് ലഹരിമരുന്ന് എത്തിക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഏറെ നാളായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.
ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…