Wednesday, December 24, 2025

ഒരാഴ്ചമുന്‍പ് ജയില്‍മോചിതനായ പ്രതി മോഷണക്കേസിൽ വീണ്ടും പിടിയിൽ; മോഷ്ടിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ പിടിച്ചെടുത്തു, പ്രതി മുജീബ് വീണ്ടും ജയിലിലേക്ക്

ഒരാഴ്ചമുന്‍പ് ജയില്‍മോചിതനായ യുവാവ് മോഷണക്കേസില്‍ വീണ്ടും ജയിലിലേക്ക്. മാഹിയിൽ നിന്നാണ് പ്രതി മുജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറും മോഷ്ടിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളും പോലീസ് പിടികൂടീട്ടുണ്ട്. മുജീബ് വിവിധ ജില്ലകളിൽ മോഷണക്കേസിൽ പ്രതിയാണ്. കുന്നമംഗലം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയതിനാണ് മുജീബ് നേരത്തെ ജയിലിലായത്.

ജൂലായ് 31-ന് ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. തുടര്‍ന്നാണ് മാഹിയിലെത്തി സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്. മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ വടകരയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles