Saturday, May 25, 2024
spot_img

കലാപമടങ്ങാതെ മണിപ്പുർ ; പത്ത് കമ്പനി സൈനികരെ സംസ്ഥാനത്തേക്കയച്ച് കേന്ദ്രസര്‍ക്കാര്‍

ഇംഫാല്‍ : കലാപമടങ്ങാത്ത മണിപ്പുരിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ച് കേന്ദ്രസര്‍ക്കാര്‍. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് പത്ത് കമ്പനി സൈനികരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചുവെന്ന് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാത്രിയോടെ കേന്ദ്രം പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തിച്ചേര്‍ന്നു. വിവിധ ജില്ലകളിലായി അംഗങ്ങളെ സേന വിന്യസിക്കും. മേയ് മൂന്നിന് സംസ്ഥാനത്ത് കലാപമാരംഭിച്ചതിന് ശേഷം കരസേന, അസം റൈഫിള്‍സ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് എന്നിവയില്‍ നിന്നായി നാല്‍പ്പതിനായിരത്തിലധികം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും മണിപ്പുരില്‍ വിന്യസിച്ചത്.

Related Articles

Latest Articles