തിരുവനന്തപുരം: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 30000 രൂപ പിഴയും. കുടപ്പനക്കുന്ന് നാലുമുക്ക് ഏണിക്കര ലെയിനിൽ സുരേഷിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്.
2015 ഫെബ്രുവരി 16 രാത്രി 7.30 നാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക അടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക ലഭിച്ചാൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും ജഡ്ജി ആർ. ജയകൃഷ്ണൻ ഉത്തരവിട്ടു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പേരൂർക്കട എസ്.ഐയായിരുന്ന വി. സൈജുനാഥാണ് കേസ് അന്വേഷിച്ചത്. സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിയിൽ പറയുന്നുണ്ട്.

