Kerala

മദ്യപിച്ചെത്തി തർക്കം ;കൊല്ലത്ത് ഊമയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

കൊല്ലം : ഊമയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂതക്കുളം സ്വദേശി ജയചന്ദ്രനാണ് പൊലീസ് പിടിയിലായത്. ജയചന്ദ്രൻ സ്ഥിരമായി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. ഇന്നലെയും പ്രതി മദ്യപിച്ചെത്തി ഭാര്യയുമായി തർക്കമുണ്ടായി. തർക്കത്തെ തുടർന്ന് ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഭാര്യയുടെ തല നിരവധി തവണ ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ആരോപണം. പരുക്കേറ്റ വീട്ടമ്മയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് ജയചന്ദ്രനെ അറസ്റ്റ് ചെയ്തു.

Anusha PV

Recent Posts

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

9 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

52 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 hours ago