കൊച്ചി: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്തുക്കൾ കാണിച്ചിട്ടില്ലെന്നാരോപിച്ച് പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പ്രിയങ്കയോട് മറുപടി തേടി ഹൈക്കോടതി. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ സമീപിച്ചത്
ജനുവരിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

