പ്രതീകാത്മക ചിത്രം
ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. നോങ്തില്ലേ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17-കാരിയെ വീട്ടില്‍ക്കയറി കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയത്. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് തങ്ങൾ വീട്ടിലെത്തിയതെന്നാണ് അയൽക്കാർ പറയുന്നത്. പിന്നാലെ നാട്ടുകാരായ 1500-ഓളം പേർ സംഭവസ്ഥലത്ത് തടിച്ചുകൂടി. തുടര്‍ന്ന് രണ്ട് യുവാക്കളെയും നാട്ടുകാര്‍ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെ വച്ച് നാട്ടുകാർ യുവാക്കളെ ക്രൂരമായി മർദിച്ചു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും യുവാക്കളെയും കസ്റ്റഡിയിലെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പ്രദേശത്തെ സാമുദായിക നേതാക്കളുമായി പോലീസ് ചര്‍ച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇടിച്ചു കയറുകയും യുവാക്കളെ വീണ്ടും മര്‍ദിച്ചു. മാരകമായി പരിക്കേറ്റ രണ്ടുപേരെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…