Achankovil Sri Dharmasastha Temple
ചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾ | Achankovil Sri Dharmasastha Temple
എത്ര കൊടിയ പാമ്പു വിഷമാണെങ്കിലും, ഏതെല്ലാം ആശുപത്രികൾ കൈവിട്ടതാണെങ്കിലും പത്തനംതിട്ടയിലെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോയാൽ രക്ഷപെടും എന്നാണ് വിശ്വാസം. വിഷഹാരിയായ ഇവിടുത്ത അയ്യപ്പ ശാസ്താവിന്‍റെ വലതു കയ്യിൽ എപ്പോഴും ചന്ദനം അരച്ചു വച്ചിരിക്കും. വിഷം തീണ്ടി എത്തുന്നവർ അമ്പലത്തിലെ കിഴക്കേനടയിലെ മണിയടിച്ച് ഏതു പാതി രാത്രിയിലും ചികിത്സാ സഹായം ചോദിക്കാം എന്നാണ് വിശ്വാസം. ഇതിനും കൂടിയായി രണ്ടു ശാന്തിക്കാരാണ് ക്ഷേത്രത്തിലുള്ളത്. വിഷംതീണ്ടി ആളെത്തിയാൽ സമയം പോലും നോക്കാതെ കുളിച്ച് നട തുറന്ന് ശാന്തിക്കാരൻ ശാസ്താവിന്റെ കയ്യിൽ നിന്നും ചന്ദനമെടുത്ത് തീർഥത്തില്‍ ചാലിച്ച് കൊടുക്കും, പിന്നീട് വിഷമിറങ്ങി സുഖമാകുന്നതു വരെ ഇവിടെ കഠിനമായ പഥ്യങ്ങളോടെയും നിഷ്ഠകളോടെയും ചികിത്സ തുടരാം. ചിലന്തി വിഷ ചികിത്സയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് പത്തനംതിട്ട കൊടുമൺ പള്ളിയറക്കാവ് ദേവീ ക്ഷേത്രം. അവിശ്വാസികളെ പോലും വിശ്വാസികളാക്കുന്ന ഒരിടമെന്നും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. എത്ര വലിയ ചിലന്തി വിഷം ശരീരത്തിൽ കയറിയാലും ഇവിടെയെത്തി പ്രാർഥിച്ചാൽ അത് ശരീരരത്തിൽ നിന്നിറങ്ങും എന്നാണ് വിശ്വാസം.
ചിലന്തി വിഷമേറ്റാൽ ആദ്യം ഇവിടെ എത്തി പള്ളിയറക്കാവിലമ്മയെ കുളിച്ച് തൊഴുത് മലർ നിവേദ്യം നടത്തണം. ഇതോടൊപ്പം കിട്ടുന്ന ജപിച്ച ഭസ്മം ശരീരത്തിൽ ലേപനവും ചെയ്യണം. ഇതിനോളം തന്നെ പ്രാധാന്യം ഈ ക്ഷേത്രത്തിലെ കിണറ്റിലെ വെള്ളത്തിനുമുണ്ട്. പത്തനംതിട്ടയിലെ കൊടുമണ്ണിനു സമീപം പള്ളിയറക്കാവ് എന്ന സ്ഥലത്താണ് ചിലന്തിയമ്പലം സ്ഥിതി ചെയ്യുന്നത്.
ഏതൊക്കെ ആശുപത്രികളിൽ പോയിട്ടും പറ്റാവുന്നിടത്തോളം ചികിത്സകൾ നടത്തിയിട്ടും രോഗം മാറുന്നില്ലെങ്കിൽ ഒരു ക്ഷേത്രമുണ്ട്. തിരു നാഗന്‍കുളങ്ങര ക്ഷേത്രം. മാറാരോഗങ്ങൾ ഇവിടെ എത്തി പ്രാർഥിച്ചാൽ വിട്ടുപോകും എന്നാണ് വിശ്വാസം. കിടക്കയിൽ നിന്നും എണീക്കുവാൻ സാധിക്കാത്തവരും ശരീരം തളർന്നവരുമൊക്കെ ഇവിടയെത്തി പ്രാര്‍ഥനയുടെ ശക്തി കൊണ്ട് എണീറ്റതിന്‍റെ പല കഥയും ഇവിടെ വിശ്വാസികൾക്കു പറയുവാനുണ്ട്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…