Saturday, January 3, 2026

കോട്ടയത്ത് ആസിഡ് കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു; ചോർച്ചയില്ലന്ന് സൂചന

കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ ആസിഡ് കയറ്റിവന്ന ടാങ്കര്‍ ലോറി (Tanker Lorry) മറിഞ്ഞു. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കുറ്റില്ലത്തിന് സമീപത്തെ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരിന്നു അപകടം. ആളപായമില്ല

പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ആസിഡ് ചോർച്ചയില്ല. വാഹനം ഉയർത്തുന്നതിയായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം എത്തും.

Related Articles

Latest Articles