Thursday, May 2, 2024
spot_img

സത്യം തുറന്ന് പറഞ്ഞതിന് നടപടി ..! ? കോൺ​ഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും

തിരുവനന്തരപുരം : കോൺഗ്രസിനെയും കെ പി സിസിയെയും പരസ്യമായി വിമർശിച്ചതിന് എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകി കോൺഗ്രസ് നേതൃത്വം.പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നും കോൺഗ്രസിനെ അനുസരിച്ച് നിൽക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി.വിമർശനങ്ങൾ പാർട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നാണ് മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയുടെ വിമർശനം.ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാ‍ർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം കെ രാഘവൻ പരസ്യമായി വിമ‍ർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ അതേസമയം പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവ‍ർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാ‍ർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി പാ‍ർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Related Articles

Latest Articles