Wednesday, December 31, 2025

ആ​ക്ടി​വി​സ്റ്റ് ബി​ന്ദു അ​മ്മി​ണി​യെ മദ്യലഹരിയിൽ യുവാവ് മർദിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മർദ്ദനമേറ്റതായി പരാതി. കോഴിക്കോട് (Kozhikode) ബീച്ചിൽ വച്ചാണ് മദ്യലഹരിയിൽ ഒരാൾ ബിന്ദു അമ്മിണിയെ ആക്രമിച്ചത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ എത്തുകയായിരുന്നുവെന്ന് വെള്ളയിൽ പൊലീസ് പറഞ്ഞു.

ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles