Wednesday, December 17, 2025

പ്രിയ സ്ഥാനാർഥിക്കായ് കൈ മെയ് മറന്ന് കൂടെ നിന്ന് പ്രവർത്തകർ !എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയായി പ്രവർത്തകരുടെ സംഗീത ബാൻഡ് ഷോയ്ക്ക് തുടക്കമായി

തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനു പിന്തുണ തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സംഗീത ബാൻഡ് ഷോയ്ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊഴിയൂരിലാണ് ബാൻഡ് ഷോയുടെ ആദ്യ പരിപാടി അരങ്ങേറിയത്.

അടുത്ത ആറു ദിവസങ്ങൾ കൊണ്ട് വിവിധ മണ്ഡലങ്ങളിലെ 21 സ്ഥലങ്ങളിൽ ബാൻഡ് ഷോ പര്യടനം നടത്തും. പ്രചരണ ഗാനങ്ങൾക്കൊപ്പം നാടൻ പാട്ടുകളും ഷോയുടെ ഭാഗമായി ഗായകർ പാടും. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 8 വരെയാണ് ഷോ. ബാൻഡ് ഷോയുടെ ഭാഗമായി പൂവാർ, കരിംകുളം, കൊച്ചുതുറ, പുതിയതുറ എന്നീ പ്രദേശങ്ങളിൽ പര്യടനം നടന്നു.

Related Articles

Latest Articles