actor-ahaana-krishna-workout-with-mother-sindhu-krishna-photo
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന നടിയുടെ വിശേഷങ്ങൾ വളരെപെട്ടെന്നാണ് ശ്രദ്ധനേടുന്നത്.
ശരീര സൗന്ദര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന അഹാന, തന്റെ വർക്കൗട്ട് ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തനിക്കൊപ്പം വ്യായാമം ചെയ്യാൻ പുതിയ ഒരാളെ കൂടെ കൂട്ടിയിരിക്കുകയാണ് താരം. ഇത്തവണ അഹാനയ്ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയാണ് വർക്കൗട്ടിന് ഇറങ്ങിയത്.
അഹാന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അമ്മയുമായി വർക്കൗട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ചത്. ”വർക്കൗട്ട് കഴിഞ്ഞു, ആരാണ് വർക്കൗട്ട് ആരംഭിച്ചതെന്നു നോക്കൂ” എന്ന കുറിപ്പിൽ അമ്മയ്ക്കൊപ്പമുള്ള വർക്കൗട്ട് മിറർ സെൽഫിയാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്.
അഹാന മാത്രമല്ല നടനും അച്ഛനുമായ കൃഷ്ണ കുമാറും സഹോദരിമാരായ ഇഷാനി, ദിയ, ഹൻസിക എന്നിവരും ഫിറ്റ്നസിൽ വളരെ അധികം ശ്രദ്ധിക്കുന്നവരാണ്. ഇവർ ഒന്നിച്ചുള്ള വർക്കൗട്ട് വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
അതേസമയം അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത് രണ്ട് സിനിമകളാണ്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…