Thursday, May 23, 2024
spot_img

അഹാന കൃഷ്ണയ്‌ക്കൊപ്പം വർക്കൗട്ട് ആരംഭിച്ച് അമ്മ സിന്ധു: ചിത്രങ്ങൾ പങ്കുവച്ച് താരം

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന നടിയുടെ വിശേഷങ്ങൾ വളരെപെട്ടെന്നാണ് ശ്രദ്ധനേടുന്നത്.

ശരീര സൗന്ദര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന അഹാന, തന്റെ വർക്കൗട്ട് ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തനിക്കൊപ്പം വ്യായാമം ചെയ്യാൻ പുതിയ ഒരാളെ കൂടെ കൂട്ടിയിരിക്കുകയാണ് താരം. ഇത്തവണ അഹാനയ്ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയാണ് വർക്കൗട്ടിന് ഇറങ്ങിയത്.

അഹാന തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ അമ്മയുമായി വർക്കൗട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ചത്. ”വർക്കൗട്ട് കഴിഞ്ഞു, ആരാണ് വർക്കൗട്ട് ആരംഭിച്ചതെന്നു നോക്കൂ” എന്ന കുറിപ്പിൽ അമ്മയ്ക്കൊപ്പമുള്ള വർക്കൗട്ട് മിറർ സെൽഫിയാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയത്.

അഹാന മാത്രമല്ല നടനും അച്ഛനുമായ കൃഷ്ണ കുമാറും സഹോദരിമാരായ ഇഷാനി, ദിയ, ഹൻസിക എന്നിവരും ഫിറ്റ്നസിൽ വളരെ അധികം ശ്രദ്ധിക്കുന്നവരാണ്. ഇവർ ഒന്നിച്ചുള്ള വർക്കൗട്ട് വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

അതേസമയം അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത് രണ്ട് സിനിമകളാണ്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.

Related Articles

Latest Articles