Thursday, December 18, 2025

സുഖം പ്രാപിക്കാൻ സമയമെടുക്കും,വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ അമിതാഭ് ബച്ചൻ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർക്കായി പങ്ക് വച്ച വാക്കുകൾ

ഹൈദരാബാദ് :സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റ നടൻ അമിതാഭ് ബച്ചൻ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർക്കായി ഒരു പോസ്റ്റ് പങ്കിട്ടു.എന്റെ അസുഖം ബദ്ധമാകുന്നുണ്ടെന്നും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.

ഡോക്ടർമാർ നിർദ്ദേശിച്ച കാര്യങ്ങൾ ജാഗ്രതയോടെ പിന്തുടരുന്നുണ്ടെന്നും വിശ്രമമാണ് പ്രധാനമെന്നും എല്ലാ ജോലികളും നിർത്തി വച്ചുവെന്നും ശ്വാസമെടുക്കുന്നത് സംബന്ധിച്ച് തനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

Related Articles

Latest Articles