Celebrity

ബോളിവുഡ് നടൻ അരുൺ ബാലി അന്തരിച്ചു ; വിടവാങ്ങിയത് സിനിമ സീരിയൽ രംഗത്ത് മികവ് തെളിയിച്ച അപൂർവ്വ പ്രതിഭ

മുംബൈ : ബോളിവുഡ് നടൻ അരുൺ ബാലി (79) അന്തരിച്ചു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മയസ്തീനിയ ഗ്രാവിസ് എന്ന അപൂർവ ന്യൂറോ മസ്കുലർ രോഗ ബാധിതനായ അദ്ദേഹം ഈ വർഷം ആദ്യം മുംബൈയിലെ ഹിർനന്ദാനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ത്രീ ഇഡിയറ്റ്സ്, കേദാർനാഥ്, പാനിപ്പത്ത്, ഹേ റാം, ദണ്ഡ് നായക്, റെഡി, സമീൻ, പോലീസ്വാല ഗുണ്ട, ഫൂൽ ഔർ അംഗാർ, രാം ജെയ്ൻ തുടങ്ങി നിരവധി സിനിമകളിലെ വേഷങ്ങളിലൂടെയാണ് അരുൺ ബാലി ശ്രദ്ധ നേടുന്നത്. അദ്ദേഹം നിരവധി സിനിമകളുടെയും ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായിട്ടുണ്ട് . 1991-ൽ ചാണക്യ എന്ന നാടകത്തിൽ പോറസ് രാജാവിന്റെ വേഷം അവതരിപ്പിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത സ്വാഭിമാനിൽ കുൻവർ സിംഗ് ആയി . 2000-ൽ ഏറെ വിവാദവും നിരൂപക പ്രശംസയും നേടിയ ‘ഹേ റാം’ എന്ന സിനിമയിൽ ബംഗാൾ മുഖ്യമന്ത്രി ഹുസൈൻ ഷഹീദ് സുഹ്‌റവർദിയുടെ വേഷം ചെയ്തു. ദേശീയ അവാർഡ് നേടിയ നിർമ്മാതാവ് കൂടിയാണ് അരുൺ ബാലി.

അമേരിക്കയിൽ താമസിക്കുന്ന രണ്ടു പെണ്മക്കൾ ഒക്‌ടോബർ 8 ന് എത്തിയതിനു ശേഷമാകും അന്ത്യകർമ്മങ്ങൾ നടത്തുക

admin

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

53 mins ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

1 hour ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

2 hours ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

2 hours ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

2 hours ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

2 hours ago