A leopard fell into a house well in Tavinjal, Wayanad
തവിഞ്ഞാല്‍: വയനാട് തവിഞ്ഞാലില്‍ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു.
കുടുംബത്തിന്റെ നിത്യോപയോഗ കാര്യങ്ങൾക്കായി ഈ കിണറ്റില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. പതിവ് പോലെ രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചപ്പോൾ വെള്ളം കയറാത്ത അവസ്ഥയായിരുന്നു. ഇതെന്തുപറ്റിയെന്നറിയാനായി വീട്ടുകാര്‍ കിണര്‍ പരിശോധിച്ചു. അപ്പോൾ കിണറ്റിൽ കണ്ട കാഴ്ച അവരെ ഞെട്ടിക്കുന്നതായിരുന്നു. അതാ കിടക്കുന്നു ഒരു പുലി കിണറ്റിൽ. കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്.
കുടിവെള്ളം മുട്ടിയെന്നാണ് വീട്ടുടമയുടെ പരാതി. കിണറ്റില്‍ നിന്ന് വെള്ളമെടുക്കാൻ ഘടിപ്പിച്ചിരുന്ന പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. പുലിയെ പുറത്തെടുക്കാൻ വനപാലകരുടെ ശ്രമം തുടരുകയാണ്.
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…