Cinema

വിദ്യാര്‍ത്ഥിയായിരിക്കെ സിനിമ മോഹവുമായി ചെന്നൈയിലേക്ക് നാടുവിട്ടു; ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനെന്ന് വൃദ്ധ ദമ്പതികൾ: ആരോപണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ മാനനഷ്ടത്തിന് 10 കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് താരം

ചെന്നൈ: മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്. പിതൃത്വ അവകാശക്കേസില്‍ മധുരയിലെ ദമ്പതികള്‍ക്കെതിരെ നടന്‍ ധനുഷും പിതാവ് കസ്‌തൂരി രാജയും വക്കീൽ നോട്ടീസും അയച്ചിരിക്കുകയാണ്.

ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം ഉന്നയിക്കുന്ന മേലൂര്‍ സ്വദേശികളായ കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ക്കെതിരെയാണ് താരം അഭിഭാഷകനായ എസ് ഹാജ മൊഹിദ്ദീന്‍ മുഖേന നോട്ടീസ് അയച്ചത്.

നടനെതിരെ തെറ്റായതും അംഗീകരിക്കാനാവാത്തതും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണം. അല്ലാത്തപക്ഷം വിചാരണ നേരിടേണ്ടി വരും. തങ്ങളുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കാട്ടി മാധ്യമപ്രസ്‌താവന പുറത്തിറക്കണമെന്നും മാപ്പ് ചോദിക്കണമെന്നും നോട്ടീസില്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പത്തുകോടി രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കഴിഞ്ഞ മേയ് മൂന്നിന് മദ്രാസ് ഹൈക്കോടതി ധനുഷിന് സമന്‍സ് അയച്ചിരുന്നു. കേസില്‍ ധനുഷ് മുന്‍പ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് നടന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചത്.

മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്‍കാന്‍ താരം വിസമ്മതിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു.

നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധനുഷിന്റെ ഐഡന്റിറ്റി മാര്‍ക്ക് മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.

admin

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

27 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

33 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

37 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

41 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago