Tuesday, May 14, 2024
spot_img

‘ഇന്ദ്രധനുഷ് 4.0’ ; രാജ്യത്ത് വാക്സിനേഷൻ അതിശക്തമാക്കും; ക്യാമ്പെയ്നുകൾ തീവ്രമാക്കാന്‍ പുതിയ ദൗത്യമാരംഭിച്ച് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ദില്ലി:രാജ്യത്ത് വാക്സിനേഷൻ ക്യാമ്പെയിനുകൾ തീവ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ദ്രധനുഷ് 4.0 ദൗത്യത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.

രാജ്യത്തെ വാക്‌സിനേഷൻ കവറേജ് 90 ശതമാനത്തിലേക്ക് എത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും ഈ ദൗത്യം പൂർത്തീകരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൂട്ടായ പരിശ്രമം നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് ഇതുവരെ 170 കോടി കോവിഡ് വാക്സിനുകൾ നൽകിയതായി മാണ്ഡവ്യ അറിയിച്ചു.മാത്രമല്ല ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഒരേ പോലെ സ്വീകരിക്കാവുന്ന വാക്സിന്‍ യജ്ഞത്തിനാണ് പ്രധാനമന്ത്രി ഇന്ദ്രധനുഷിലൂടെ തുടക്കമിട്ടതെന്നും വാക്‌സിനുകൾ കുട്ടികളെയും ഗർഭിണികളെയും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. മുമ്പ് 43 ശതമാനമായിരുന്ന വാക്സിനേഷൻ ഇപ്പോൾ 76 ശതമാനത്തിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles