കൊച്ചി: രക്ഷാപ്രവര്ത്തനത്തിനിടെ ജീവത്യാഗം ചെയ്ത സേവാഭാരതി പ്രവര്ത്തകന് ലിനുവിന്റെ കുടുംബത്തിന് നടന് ജയസൂര്യയുടെ കൈത്താങ്ങ്. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്സ്ഫര് ചെയ്തു നല്കി.
ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന് നല്കുന്നതായി മാത്രം കണ്ടാല് മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.
കോഴിക്കോട് ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട് മഴയെടുത്തപ്പോള് സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര് മാറി. ഇവിടെ നിന്നാണ് ലിനുവും കൂട്ടരും രക്ഷാപ്രവര്ത്തനത്തിന് ഇറങ്ങിയത്.
കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്ത്തനത്തിടെ ലിനുവിനെ കാണാതായി. മണിക്കൂറുകള്ക്ക് ശേഷം ലിനുവിന്റെ ജിവനറ്റ ശരീരം സുഹൃത്തുക്കള് കണ്ടെത്തുകയായിരുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…