Celebrity

കുഞ്ഞ് വളരുന്നതിനോടൊപ്പം ‘വയറും സ്തനങ്ങളും വലുതാകും’, അത് സ്വാഭാവികമാണ്; ബോഡി ഷെയ്മിങ്ങിനെതിരെ ആഞ്ഞടിച്ച് കാജൽ അ​ഗർവാൾ

തെന്നിന്ത്യൻ താരസുന്ദരിയാണ് കാജൽ അഗർവാൾ. ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അ​ഗർവാളും ഭർത്താവ് ​ഗൗതം കിച്ലുവും. ഇന്നലെ ദുബായിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.

ഇതിനു പിന്നാലെ താരത്തിന്റെ ശരീരത്തെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും വന്നു. ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ സന്ദേശവുമായി എത്തിയിരിക്കുകയാണ് താരം. തന്നെപ്പോലെ ​ഗർഭ കാലത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കു വേണ്ടിയുള്ളതാണ് താരത്തിന്റെ കുറിപ്പ്. ദുബായ് ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്.

കാജലിന്റെ കുറിപ്പ് വായിക്കാം

”ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു.
‘പക്ഷേ ബോഡി ഷെയ്മിംഗ് സന്ദേശങ്ങളും മോശം കമന്റുകളും മീമുകളുമൊന്നും അത്ര നല്ലതല്ല. ജീവിക്കൂ അല്ലെങ്കിൽ ജീവിക്കാന്‍ അനുവദിക്കൂ. കരുണയോടെ പെരുമാറാൻ പഠിക്കണം.

എന്റേതിന് സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വർക്കുവേണ്ടിയാണ് ഈ കുറിപ്പ്. എല്ലാവരും ഈ കുറിപ്പ് വായിക്കണം, പ്രത്യേകിച്ച് ചില വൃത്തികെട്ട മനുഷ്യർ ഇതൊന്നും മനസിലാക്കാതെ ഇരിക്കുമ്പോൾ. ഗർഭാവസ്ഥയിൽ, ശരീരഭാരം കൂടുന്നതുൾപ്പെടെ നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്നു.

ഹോർമോണുകളില്‍ വ്യതിയാനം സംഭവിക്കും, ഭാരം വര്‍ധിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം നമ്മുടെ വയറും സ്തനങ്ങളും വലുതായിത്തീരുന്നു. കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ശരീരം വലുതാകുന്നിടത്ത് ചിലർക്ക് സ്ട്രെച്ച് മാർക്കുകൾ ഉണ്ടായേക്കാം. ചിലപ്പോൾ മുഖക്കുരു വരും, കൂടുതൽ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം. ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ അസുഖമുണ്ടാക്കും.

കൂടാതെ, കുഞ്ഞിന് ജന്മം നല്‍കിയ ശേഷം, നമ്മൾ പഴയ രൂപത്തിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കിൽ ഗർഭധാരണത്തിന് മുമ്പ് നമ്മൾ കണ്ടിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല. അത് ശരിയാണ്. എന്നാല്‍ അത് സാരമില്ല. ഈ മാറ്റങ്ങൾ സ്വാഭാവികമാണ്, നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക”- കാജൽ കുറിച്ചു

B4 Admin

Share
Published by
B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

5 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

5 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

6 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

6 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

7 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

7 hours ago