Tuesday, December 16, 2025

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വീരാജ്; കാട്ടില്‍ ഒരു അയ്യപ്പനുണ്ടെന്ന് കേട്ടാണ് യുവതികള്‍ മലകയറിയതെങ്കില്‍ പോകാന്‍ എത്രയോ സ്ഥലങ്ങള്‍ വേറെയുണ്ടെന്നും താരം

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വീരാജ്. മലകയറി അയ്യപ്പനെ കാണാന്‍ പോയവര്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നാണ് നടന്‍റെ ചോദ്യം. കാട്ടില്‍ ഒരു അയ്യപ്പനുണ്ടെന്നും എന്നാല്‍ അയ്യപ്പനെ ഒന്നു കണ്ടേക്കാം എന്ന് കരുതിയാണ് പോയതെങ്കില്‍ യുവതികള്‍ക്ക് പോകാന്‍ എത്രയോ ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടെയെന്നും അദ്ദേഹം ചോദിച്ചു. ഒരു മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

കുട്ടിക്കാലം മുതല്‍ താന്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിശ്വാസങ്ങളും ഇല്ലാതാകുകയാണെന്നും നടന്‍ പറഞ്ഞു.

Related Articles

Latest Articles